Thursday 1 August 2013





   മലയാളികളോടാണോ  സദാചാര പരീക്ഷണം ? 

    മലയാളി ഹൌസ് എന്ന കൂതറ പ്രോഗ്രാമിലേക്ക് ഒരു എത്തിനോട്ടം 

ശോഭന  

             മലയാളികളുടെ സദാചാര ബോധത്തെ  പരീക്ഷണ ത്തിന്റെ തീച്ചൂളയിലിട്ടു  പൊരി ക്കുകയാണ്  മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ.ഏറ്റവും അവസാനമായി നമ്മുടെ സാംസ്‌കാരിക മന്ത്രിയാണ് വളരെ ക്ഷോഭിച്ചു കൊണ്ട് ഈ പരിപടിക്കെതിരെ പ്രതികരിച്ചത്. ഈ പ്രോഗ്രാം അതിന്റെ അവസാനമെത്തി നില്ക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഇതിനെ ഒന്ന് വിലയിരുതെണ്ടേ? 


      ആരുടെയൊക്കെ രക്തമാണ് ഇതിനു വേണ്ടി തിളക്കുന്നത്‌?  പ്രധാനമായും നമ്മുടെ മഹത്തായ ,ഉറച്ച സദാചാരത്തെ സംരക്ഷിക്കാനായി രാപകല് ഉറക്കമിളക്കുന്ന  ധര്മ്മിഷ്ടന്മാര് തന്നെ. സാഹചര്യം ഏതും ആയികൊള്ളട്ടെ മരണമോ, അപകടമോ എന്തോ , ..അവിടെയുള്ള സ്ത്രീകളുടെ സാരി അല്പം മാറികിടന്നാലോ , കക്ഷം വെളിപെട്ട് പോയാലോ, പൊക്കിള് പുറത്തു കണ്ടാലോ അത് പോസ്റ്റ്‌ ചെയ്തു ,ഷെയര്  ചെയ്തു ,കമെന്റ് ചെയ്തു ആത്മ രതി അടയുന്ന മനോവൈകല്യമുള്ള ആളുകള്   മലയാളി ഹൗസിലെ തെറി വിളിക്കുന്നത്തിന്റെ പിറകിലെ കാരണം കണ്ടു പിടിക്കേണ്ട. പതിവ് പോലെ ഇതിന്റെ തെറി വിളികളുടെയും കുത്തക അവര്ക്ക് തന്നെയാണ്. അതിനെ പറ്റി വേവലാതി പെടാതിരിക്കുന്നതാണ് ഉത്തമം. പക്ഷെ ഇത് ഏറ്റെടുത്ത് പൊതു സമൂഹത്തില ചര്ച നടത്തുന്ന മറ്റു വിഭാഗങ്ങള് ഈ പ്രോഗ്രാമിനെ ഏതു രീതിയില്  സമീപിക്കുന്നു  എന്നതു  വളരെ കൗതുക കരമാണ് .  പ്രതേയ്കിച്ചു  കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങള്ക് പരിഹാരം കാണുന്നതിനും നടപടികളെടുക്കന്നതിനും  ഉത്തരവാദിത്ത പെട്ട സ്ത്രീ സംഘടനകളെടുക്കുന്ന" ജാഗരൂകമായ "  നിലപാട് .സ്ത്രീകളുടെ അഭിമാനത്തിനും സംരക്ഷണത്തിനും വേണ്ടി നില നില്ക്കുന്ന വലതു പക്ഷ വനിതാ പ്രസ്ഥാനങ്ങളും കുടുംബമെന്ന സങ്കല്പത്തെ തന്നെ തത്വത്തില് എതിര്ക്കുന്ന  വിപ്ലവ പ്രസ്ഥാനങ്ങളുടെ സ്ത്രീ  സംഘടനകളും മത്സരിച്ചാണ്‌ ഈ പരിപാടിയെ എതിര്ക്കുന്നത്. പിന്നെ സര്ക്കാരിന്റെ വനിതാ കമ്മീഷന്  വെറുതെ ഇരിക്കുമോ ? ഇപ്പോള്   മറ്റു ചാനലുകളും സൂര്യ ടിവിയിലെ ഈ പ്രോഗ്രാമിനെ വിചാരണ  ചെയ്യാന്  തുടങ്ങിയിരിക്കുന്നു. എന്തായാലും സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചു ഒരു ടിവി പ്രോഗ്രാമിനെതിരെ എത്രയും വിപുലമായ രീതിയില്  ഉണര്ന്നു പ്രവര്ത്തിക്കുന്ന ഈ പ്രസ്ഥാനക്കാരെയും മാധ്യമ പ്രവരതകരെയും അഭിനന്ദിക്കാതിരിക്കാൻ വയ്യാ.
 
കണ്ണീരു സീരിയലായാലും അങ്ങേ അറ്റത്തെ ന്യൂസ്‌ പ്രോഗ്രാം   ആയാലും സ്ത്രീ വിരുദ്ധ കാര്യങ്ങള് സ്ത്രീകളെ കൊണ്ട് തന്നെ പറഞ്ഞു അവളുമാരുടെ ദൈന്യതയും ക്രൂരതയും അവിഹിത ബന്ധങ്ങളും എല്ലാം നമ്മളിത്ര കാലം ആസ്വദിച്ചു."സ്ത്രീകള്ക്ക് അവകാശപെട്ടതും അര്ഹതപെട്ടതും" എല്ലാ ചാനലുകളും   മത്സരിച്ചു തന്നെ കൊടുത്തുകൊണ്ടിരുന്നു. ഒരു സാമുഹ്യ വിപത്ത് എവിടെയും ആര്ക്കും തോന്നിയില്ല.എന്റെര്ടെയ്മെന്റ്    എന്ന് പറഞ്ഞു  സ്ത്രീവിരുദ്ധതയിൽഊന്നിയ എല്ലാ    പ്രോഗ്രാമുകളും വിലയിരുത്താനും വിലക്കാനും ഉള്ള ആര്ജ്ജവം കൂടി  മേല്പറഞ്ഞ താത്പര കക്ഷികള കാണിക്കണം .അങ്ങനെയൊരു ചരിത്രം ഇത് വരെ ഇല്ലാതിരുന്നത് കൊണ്ട് ഇപ്പോഴത്തെ പട പുറപ്പാട്  എന്ത് കൊണ്ടായിരിക്കും ?

                  മലയാളത്തിലെ ഈ റിയാലിറ്റി ഷോ , വിദേശീയ /   ദേശീയ ചാനലുകളിലും വന്നിട്ടുള്ളതിന്റെ കോപ്പിയടിയാണ് . ഇരുപത്തിനാല് മണിക്കൂറും ക്യാമറക്ക് മുന്പിലുള്ള ജീവിതം സൃഷ്ടിക്കുന്ന സ്വാഭാവികമായ സംഘര്ഷങ്ങള് ഈവിടെ ചിത്രീകരിക്കപെടുന്നു . ഈ പ്രോഗ്രാമിന് ഏതെങ്കിലും തരത്തിലുള്ള സന്ദേശം ഒന്നും നല്കാനില്ല . മാത്രമല്ല ,surveillance ക്യാമറകള് ഉയര്തുന്ന ഭീകരമായ  മനുഷ്യാവകാശങ്ങളുടെ ലംഘനത്തെ മഹത്വവല്ക്കരിക്കുന്ന രീതിയിലുള്ള പരമാർശങ്ങള്  അപകടകരമാണ്. .  
   മലയാളി ഹൗസിലെത്തിയ ശ്രീകണ്ഠന് നായര് ഇതില് പങ്കെടുത്തു  പറഞ്ഞതു പൌരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് surveillance ക്യാമറകള് ഉപകരിക്കുമെന്നാണ് ഈ പ്രസ്താവന  വളരെ  സങ്കുചിതവും അപക്വവും മാത്രമല്ല, ഭരണകൂട ഭീകരതയെ സാധൂകരിക്കുന്ന നിലപാടും കൂടിയാണ്. ഒരു മാധ്യമ പ്രവര്ത്തകന്റെ പക്കല് നിന്നും ഇത്രയും ഉത്തരവാദിത രഹിതമായ സമീപനം നമ്മള് പ്രതീക്ഷിക്കുന്നില്ല . മലയാളി ഹൗസിലെ അന്തേവാസികളുടെ ഇടയില് മറ്റു രീതിയിലുള്ള( സദാചാരപരമായ) കുഴപ്പമൊന്നും നടക്കാത്തത്തിനു കാരണം ഈ ക്യാമറകളാണേത്ര! ഇതില് പങ്കെടുക്കുന്നവരെ പറ്റി ഇത്രയും അപമാനകരമായ മനോഭാവമാണോ ഇദേഹം വെച്ച് പുലരതുന്നത്?  surveillance ക്യാമറകളുടെ കീഴിലുള്ള ജീവിതം ഗൌരവ പരമായി പരിശോദിക്കപെടെണ്ടാതാണ് .സുരക്ഷിതത്വം എന്ന് പറഞ്ഞു വ്യക്തികളുടെ സ്വകാര്യതയില് ഒളിഞ്ഞു നോക്കുന്നതിനുള്ള വഴികളാണ് യാഥാര്തത്തില് ഇതിലുടെ തുറന്നു വിടുന്നത്.ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ പൊതുവായി എതിര്പ്പുകള് ഉയരുന്ന ഒരു പരിത സ്ഥിതിയിലാണ് ഈ വക വെള്ളപൂശലുകള്. നമ്മുടെ ചുറ്റുമുള്ള സി സി ടി വി യും മറ്റും സത്യം വെളിപെടുത്താനു മാത്രമല്ല  തെളിവ് മറച്ചു വെക്കുന്നതിനും വേണ്ടിയാണെന്ന് ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തില് നാം  മനസിലാക്കുന്നുണ്ട് .ക്യാമറ സ്ഥാപിക്കുന്നവരുടെ  അധികാരം മാത്രമാണ് ഇതിന്റെ സാധ്യത നിര് ണ്ണയിക്കപെടുന്നത്.ഈ രീതിയിലുള്ള വിലയിരുത്തലുകളും സംശയങ്ങളും ഉയര്ത്തി ഈ  പ്രോഗ്രാം ചര്ച്ച ചെയ്യപെടുകയാണെങ്കില് നന്നായിരുന്നു. സദാചാരപരമായ കാരണങ്ങളാല് മാത്രമാണിത് വിവാദമായിരിക്കുന്നത്. ഈ പ്രോഗ്രാം കുടുംബത്തോടെ ഇരുന്നു കാണാനു  പറ്റാത്ത പരിപാടിയാണെന്ന് ആദ്യ ആഴ്ചയില്  തന്നെ റിപ്പോര്ട്ട്‌ വന്നു.ഇതിന്റെ ചുവടു പിടിച്ചു എല്ലാ തരത്തിലുള്ള മാധ്യമങ്ങളിലും ഈ രീതിയില് ചര്ച്ച ചെയ്യപെടുകയുണ്ടായി. എല്ലാ ആരോപണ ത്തിന്റെയും പിറകില് പെണ്ണുങ്ങളും കുടുംബങ്ങളും  അടിസ്ഥാന പെടുത്തിയുള്ള വേവലാതികള് തന്നെ.കാണാന് പാടില്ലാത്ത കാഴ്ചകളും കേള്വികളും പാപം തന്നെ.

                  സ്ത്രീകളെ താറടിക്കുന്നതിനും , പരസ്പരം സ്പ്ര്ധ വളർത്തുന്നതിനും മാതൃക സൃഷ്ടിക്കുന്ന  'കഥയല്ലിതു ജീവിതം '  എന്ന  അമൃത ടിവിയിലെ  നാലാംകിട പരിപാടി അമ്മൂമ്മയ്ക്കും  ചേച്ചി യ്ക്കും പേരകുട്ടിയ്ക്കുമെല്ലാം  ഒരുമിച്ചിരുന്നു കാണാം .ഈ പ്രോഗ്രമിനെതിരെ പല രീതിയിലുള്ള  പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലുംhttp://malayalam.webdunia.com/miscellaneous/woman/articles/1111/18/1111118017_1.htm നിശബ്ദമായി ഇതിനെ അനുകൂലിചിരുന്നവരാണ് മേല്പരഞ്ഞവർ. കോടതിയിൽ  ഈ പ്രോഗ്രമിനനുകൂലമായി വിധി ഉണ്ടായതു ഇതിനു സാധൂകരണം ആവുന്നില്ല . ഇനി കോമഡി പ്രോഗ്രാം എന്ന് പറഞ്ഞു നടത്തുന്ന ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളുടെ അടിസ്ഥാനം എന്താണ് ? സ്ത്രീകള് എന്ന  അശ്ലീല ഉപകരണം മാത്രമാണ്.  ഈ  അശ്ലീല ഉപകരണത്തിന്റെ  എല്ലാ വശങ്ങളും എല്ലാ രീതിയിലും പഠിപ്പിക്കുന്ന  കോമഡി പ്രോഗ്രാമുകൾ കുഞ്ഞു കുട്ടികളടക്കം കയ്യടിച്ചുചിരിച്ചു  'കുടുംബ സമേതം'  കാണുമ്പോള്  നിര്മ്മിക്കപെടുന്ന സ്ത്രീ സങ്കല്പത്തെ പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് തന്നെയല്ലേ ഈ കുട്ടികളും പിന്തുടരുന്നത്.? ?സ്ത്രീകള് ഒന്നുകില്  കണ്ണീര കുടിക്കുകയും കുടുംബം നില നിറുത്തുന്നതിന് അശ്രാന്തം പരിശ്രമിക്കുകയും ചെയ്യുന്ന കുലീനകള് ,അതല്ലെങ്കില് കുടുംബം കലക്കുകയും അസൂയ പരത്തുകയും ചെയ്യുന്ന കുലടകള്, ഇതിനപ്പുറം ഒന്നും അനുവദിച്ചു തരുകയില്ല. ഇതില് നിന്നും വ്യത്യസ്തമായ ഏതെങ്കിലും ഒരു  ആശയം പ്രതിനിധികരിക്കുന്നത് അംഗീകരിക്കുകയും ഇല്ല .

     മലയാളി ഹൗസിന്റെ അപകടകരമായ  രീതികള് എന്താണ് ? ദ്വയാർത്ഥ പ്രയോഗങ്ങളും,  സ്ത്രീകളും  പുരുഷന്മാരും  പരസ്പര വ്യത്യാസ മില്ലാതെയുള്ള  ആലിംഗനങ്ങളും  അടുത്തിടപഴകിയ പെരുമാറ്റങ്ങളും  ആണെന്നു തോന്നുന്നു ഈ പ്രോഗ്രമിനതിരെയുള്ള പ്രധാന  ആരോപണങ്ങള് .  ഇതിലെ പങ്കാളികളുടെ പലരുടെയും  അവരുടെ നില നില്ക്കുന്ന ഇമേജിന് വിരുദ്ധമായ   പെരുമാറ്റ രീതികളും ആദ്യ ഘട്ടത്തില് ചോദ്യം ചെയ്യപെട്ടിരുന്നു . ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല പ്രയോഗങ്ങളും മലയാള ചാനലുകളില് എത്ര ലാവിഷായിട്ടാണ് ഉപയൊഗിക്കപെടാറുള്ളത് ?

      അടുത്ത പരാതി ഇതിലെ സ്ത്രീകളുടെ വസ്ത്ര ധാരണം  രീതി അവഹേളനപരമാണ്  എന്നതാണ്.  ഈ തോന്നലിനു എപ്പോഴെങ്കിലും ശമനമുണ്ടാകുമോ ? സ്ത്രീകള് വസ്ത്രം ധരിക്കുന്നതിനെ പറ്റിയുള്ള വിവാദങ്ങള്  ഒരിക്കലും അവസാനിക്കുകയില്ല. നിഷ്കളങ്കനായ പുരുഷനെ വഴി പിഴപ്പിക്കുകയാണല്ലോ അവളുമാരുടെ ഉദ്യേശ്യം ? അതുകൊണ്ട് തന്നെ കുറെ നിഷ്കളങ്കന്മാര് പരാതി പറഞ്ഞു കൊണ്ടേയിരിക്കും . പക്ഷെ സൂര്യ ടിവി തന്നെ ഈ അപകടം മണതറിയുകയും ഈ വസ്ത്രധാരണരീതി സമർത്ഥമായി മലയാളിവൽകരിക്കുകയും ചെയ്തു . മലയാളി സാരീ ഉടുത്തും മലയാളി മുണ്ട് ഉടുത്തും മലയാളം സംസാരിച്ചുംമലയാളിത്തം   കൊണ്ടുവരുവാന് ശ്രമിച്ചു.വിജയിച്ചുവോ എന്ന് പറയേണ്ടി വരുമ്പോള് മലയാളിത്തം എന്താണ് എന്നെല്ലാമുള്ള കാര്യങ്ങള് എടുതെടെണ്ടി വരും .അത് പോകട്ടെ.
       


      സ്വകാര്യമായും പരസ്യമായും നമ്മള്  സ്വീകരിക്കുന്ന നിലപാടുകളുടെ ഇരട്ടത്താപ്പ്ഈ പ്രോഗ്രാം ചോദ്യം ചെയ്യപെടുന്നുണ്ട്. കുടുംബത്തിനകത്ത്‌ വളരെ പ്രതിലോമകരമായ മനോഭാവം വെച്ച് പുലര്തികൊണ്ട് പുറത്തു നടത്തുന്ന മാന്യമായ പ്രസ്താവനകളുടെ പൊള്ളത്തരം പൊതുവെ എല്ലാവരും പ്രതിഷെധമന്യെ സ്വീകരിച്ചിട്ടുള്ളതാണ് . പൊതുവായുള്ള ഈ എഗ്രീമെന്റിന് വിരുദ്ധമായ വെളിപെടുത്ത ലുകളാണോ ഈ വലിയ പ്രതിഷേധങ്ങള്ക്ക് കാരണം?


    അന്തേവാസികള് തമ്മിലുള്ള വളരെ അടുത്ത ഇടപഴലുകളാണ് അടുത്ത ആരോപണം . സമൂഹത്തില് എല്ലാകാലത്തും  സ്ത്രീകള് അഭിമുഖികരിക്കുന്ന ഒരു  വലിയ പ്രശ്നം പെണ്ണുങ്ങളെ ഒരു sexual object ആയി മാത്രമേ എപ്പോഴും കാണുന്നുള്ളൂ ചിത്രീകരിക്കുനുള്ളു  എന്നതാണ് .പൊതു സമൂഹത്തില് ഏതൊരു പ്രവര്ത്തിയില് എര്പ്പെട്ടലും ഈ തരത്തില് മുദ്ര കുത്തപെടുകയും വീക്ഷിക്കപെടുകയും ചെയ്യുന്നതു സ്ത്രീകള്ക്ക് അംഗീകാരം നേടാനോ പ്രവര്തിക്കാനോ ഉള്ള അവസരങ്ങള് കുറയ്ക്കുകയാണ് .  ഈ പ്രോഗ്രാമില് സ്ത്രീയും സ്ത്രീയും കേട്ടിപിടിക്കുമ്പോല് പോലും അതിൽ സെക്സ് കാണുന്നതാണ് വനിതാ സംഘടനകളുടെ പോലും പ്രശ്നം. പിന്നെ സ്ത്രീയും പുരുഷനും തമ്മില് കെട്ടി പിടിക്കുമ്പോളത്തെ കാര്യം പറയണ്ടല്ലോ?  ആരോഗ്യകരമായ ബന്ധം സ്ത്രീ പുരുഷന്മാര് തമ്മിലുള്ളത് പോലെയാണ് ഇതില് കാണിച്ചിരിക്കുന്നത്.മനുഷ്യ ശരീരം മുഴുവന് ലൈംഗീകപരമല്ല, വിഷമവും സന്തോഷവും പ്രകടിപ്പിക്കുമ്പോള് സെക്സ് ഒര്ക്കാത്തത് ഒരു സദ്‌ മനോഭാവമായി നമുക്ക് സ്വീകരിച്ചു കൂടെ? മലയാളീ സമൂഹത്തില് ഇങ്ങനത്തെ ബന്ധങ്ങള് വിലക്കപെട്ടുകഴിഞ്ഞു.. ലിംഗ പരമായ ഒരോയൊരു ബന്ധത്തിനു മാത്രമേ സ്വീകാര്യത ഉള്ളു.  ഈ പ്രോഗ്രാമിലെ തുറന്ന പെരുമാറ്റങ്ങള് സദാചാരത്തെ വെല്ലുവിളിക്കുന്നത് പോലെയാണ് ഇവര്ക്ക് തോന്നുന്നത്. സൂക്ഷിച്ചു വിശകലനം ചെയ്യുമ്പോള് അടിസ്ഥാനപരമായി ഇതും പ്രതിഷേധതിനുള്ള വലിയ കാരണമാണ് .മറ്റൊരു കാര്യം സ്ത്രീകളുടെ ശരീരത്തിന്റെ അവകാശം വെളിപെടുതുന്ന ചില പരാമർശങ്ങളാണ്. ശരീര ഭാഗങ്ങളെ കാണിച്ചു തുറന്നു സംസാരിക്കുക എന്ന ഒരിക്കലും ചെയ്യാനു പാടില്ലാത്ത സംഭവങ്ങള്  ഇതിലു നടന്നിട്ടുണ്ട്!!!. മാന്യ മഹിളകള് ചെയ്യുന്ന കാര്യമാണോ ഇത്? നമ്മുടെ ശരീരത്തെ പറ്റി നമ്മള് ഓര്ക്കാനോ സംസാരിക്കാനോ പാടില്ല. പുരുഷന്മാര്ക്ക് ആകാം. സ്ത്രീ ശരീരത്തെ പറ്റി പുരുഷന്മാര് പറയുന്ന അശ്ലീലം സ്ത്രീകള് വാ പൊത്തി, തല കുനിച്ചു സ്വീകരിക്കുന്നതില് ഒരു മര്യാദയുണ്ട്,അല്ലാതെയുള്ളത് സദാചാര ധ്വംസനമായിട്ടല്ലേ കാണാന് പറ്റുകയുള്ളു!

അഥവാ ഇത്തരത്തിലെന്തെങ്കിലും പറയണമെന്നു അത്ര നിര്ബന്ധമാണെങ്കില് പെണ് വേഷം കെട്ടിയ ആണിനെ കൊണ്ട് പറയിപ്പിച്ചാല് മതി. അപ്പോള് അശ്ലീലം മനസ്സു തുറന്നു പറയുകയും ആസ്വദിക്കുകയും, പെണ്ണുങ്ങളെ ആക്ഷേപിക്കുകയും ചെയ്യാം. അതാണല്ലോ കോമഡി പ്രോഗ്രാമുകള് കാണിക്കുന്ന പുതിയ മാതൃക .

           മേല്പറഞ്ഞ മനോഭാവം മാറ്റിവെച്ചാല് ഈ പ്രോഗ്രാമില്  പൊതുവെ സ്ത്രീകള്  പുരുഷന്മാരേക്കാൾകുറച്ചു  മാന്യമായി ട്ടാണ്  പെരുമാറുന്നത് . പക്ഷെ അപമാനിക്കപെട്ട ആണുങ്ങളെ  കാണുന്നത് (G S പ്രദീപ്‌, രാഹുല്  ഇശ്വാര്  )ഒരു  റിയാലിറ്റി പ്രകടനത്തിലാണെങ്കിലും സഹിക്കാന്  പൊതു സമൂഹത്തിനു വളരെ ബുദ്ധിമുട്ടാണ്. അവരുടെ പൊയ്മുഖം അഴിഞ്ഞു വീഴുന്ന കാഴ്ച സദാചാര സങ്കല്പത്തിനു വിരുദ്ധം തന്നെയാണ് . പൊതു സമൂഹത്തില് മീഡിയ നിര്മ്മിച്ചു കൊടുത്ത മര്യാദ പുരുഷന്മാരുടെ വാര്പ്പ് മാതൃകകള്തകര്ന്നടിയുന്നതാണോ ഈ എതിർപ്പുകളുക്ക് പിറകിലെന്ന് സ്വാഭാവികമായി ചിന്തിച്ചു പോകും.കാരണം ഈ അസുഖകരമായ യാഥാര്ത്യത്തിനു ഇടയില് തന്നെയാണ് മലയാളികളിന്നു. സാംസ്‌കാരിക അപചയത്തിന് രോക്ഷം കൊണ്ട സാംസ്‌കാരിക വകുപ്പ് മന്ത്രി പുറത്തേക്കു നോക്കേണ്ട അകതുതന്നെ യുണ്ട് ഉദാഹരണങ്ങള് കാലിക രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ടല്ലോ. ഒരു പക്ഷെ ഇത് കാണുമ്പോൾ താനും ഇങ്ങനെ വെളിപെടും എന്ന ഭീതിയായിരിക്കും  ഇതിനു പുറകില് . മാത്രമല്ല, ഇതെല്ലം രഹസ്യമായി നടത്തുന്നതിനും പ്രവര്ത്തിക്കുന്നതിനും ആര്ക്കും എതിര്പ്പുണ്ട് എന്ന് തോന്നുന്നില്ല. രഹസ്യമായി ,സ്വകാര്യമായി  അടുത്ത വൃത്തങ്ങളില്  'ചില അശ്ലീല'  സങ്കല്പങ്ങള്  കൊണ്ട് നടക്കുകയും ലാളിക്കുകയും ചെയ്യുന്ന      മഹാന്മാര തന്നെയാണ്,  സ്ത്രീ സംരക്ഷകരായി എപ്പോഴും രംഗത്ത്‌ വരാറുള്ളത് . അവരുടെ ഉദേശ്യ ശുദ്ധി പുറത്താകുന്നതിന്റെ അസഹിഷ്ണുതയും ഇതിനു പിറകിലുണ്ടാകും.

 അധികാരം, അസമത്വം, കലാപം, സമവായം

       അധികാരത്തിനെതിരെ , അസമത്വതിനെതിരെ  കലാപങ്ങള് നടക്കുന്നത് പോലെ അസമത്വം നില നില്ക്കുന്ന ഈ ഗ്രൂപ്പിനുള്ളിലും അധികാരത്തിനു വേണ്ടിയുള്ള വടം വലികളും ഗൂഢാലോചനകളും സമവായ ശ്രമങ്ങളും ശക്തമായി നടക്കുന്നുണ്ട.  സ്വാഭാവികമായും  അധികാരം  കേന്ദ്രീകരിക്കുക സാമൂഹ്യ, ലിംഗ പദവികള് , ഭാഷയിലും അറിവിലും ഉള്ള മേധാവിത്വം , ജാതി, നിറം, സൌന്ദര്യം എന്ന ഘടകങ്ങള് പരിഗണിക്കപെട്ടയിരിക്കും.ഈ ഘടകങ്ങളുടെ എതിര് വശത്ത് നിൽക്കുന്നവരായിരിക്കും അധികാരത്തില് നിന്ന് എപ്പോഴും പുറത്താക്കപെടുക .വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തിലുള്ളവര് ഒരുമിക്കുന്ന മലയാളി ഹൗസും ഈ പ്രതിഭാസത്തില് നിന്ന് മുക്തമല്ല. ഒന്നുകില് കീഴടങ്ങി കൊണ്ടുള്ള ഒത്തു തീര്പ്പു ,അല്ലെങ്കില് കലാപം അതാണ് പരിഹാരം. പ്രോഗ്രാമിന്റെ  ആദ്യ ആഴ്ചകളില് ജി എസ് പ്രദീപിന് ചുറ്റും പുരുഷന്മാരുടെ ഒരു കേന്ദ്രം പുറത്താകാനുള്ളവരുടെ ലിസ്റ്റ് പ്ലാന്  ചെയ്തു നടപ്പിലാക്കുന്നതില് വിജയിച്ചു. ചിത്ര അയ്യരു ഉള്പെടുന്ന സ്ത്രീകള് അത് കണ്ടെത്തുകയും അതിനെതിരെ സംഘടിക്കുകയും ജി എസ് പ്രദീപിനെ പുറത്താക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സിന്ധു ജോയിയെ പോലുള്ള യുവ വിപ്ലവകാരിയുടെ പാരമ്പര്യമുള്ള രാഷ്ട്രീയക്കാരി  സ്ത്രീകള്കെതിരെ നിന്ന് കൊണ്ട് അധികാര കേന്ദ്രത്തെ പിന്തുണയ്ച  കാഴ്ച  കൌതുകകരമായിരുന്നു. ഇതുപോലെ താരതമ്യേനെ അശക്തരായവരെ സംഘടിതമായി പുറതാക്കുന്ന കൂട്ടത്തില് തന്നെയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ പുറത്തായത്. സന്തോഷിനെതിരെ പല തരത്തിലുള്ള വിവേചനങ്ങളും നില നില്ക്കുന്നുണ്ടായിരുന്നു. പിന്നെ മലയാളത്തിലെ താര രാജാക്കന്മാരില് നിന്ന് പ്രചോദനം കൊണ്ട് തന്നെ സന്തോഷും ഉണ്ടാക്കിയെടുത്ത ഫാന്സ്‌ അസോസിയേഷനുകളുടെ പിന്തുണയുടെ  പുറത്തോ സന്തോഷ്‌ പണ്ടിറ്റിനെ തിരിച്ചു കൊണ്ട് വരികയുണ്ടായി. ജി എസ് പ്രദീപ്‌ പൊള്ളയായ ഒരു വിഗ്രഹമാണ് എന്ന് ചില വഴക്കുകളിലുടെ തന്നെയാണ് അന്തേവാസികള് തിരിച്ചറിഞ്ഞത്‌. പിന്നീട് ഈ സമവാക്യത്തിന് മാറ്റം വരുകയും മറ്റു പല തത്രങ്ങള് നിലവില് വരുകയും ചെയ്തു. ഇതില് തിങ്കള ബാല് എടുത്ത ധീരമായ ചില ഇടപെടലുകളും ഉണ്ടായിരുന്നു.  ഇതിനിടയില് തെറി പറയുന്നുണ്ട്, ഇമോഷണല് ബ്ലാക്ക്‌ മെയിലിംഗ് ഉണ്ട്, ഭീഷണിയുണ്ട്. പബ്ലിക്‌ വോട്ടിംഗ്  പുറത്താക്കുന്നതിനുള്ള മാനദണ്ഠമായതിനു ശേഷം വിവേചന പരമായ പെരുമാറ്റങ്ങള് നിയന്ത്രിക്കപെട്ടിട്ടുണ്ട്. മലയാളി ഹൌസില് പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ടെന്നു അവര് പറയുന്ന ഒട്ടും പോപുലര് അല്ലാതിരുന്ന സാഷയ്ക്കുള്ള പൊതു പിന്തുണയ്ക്ക്‌ കാരണം , മറ്റുള്ളവര് പ്രകടിപ്പിക്കുന്ന വിവേചന പരമായ പെരുമാറ്റങ്ങള് (കുളി, വൃത്തി തുടങ്ങിയ കാര്യങ്ങള്) തന്നെയാണ്. പൊതുവെ കാര്യങ്ങള് മനസ്സിലാക്കുന്നതിനും പ്രതികരിക്കുന്നതിനും സത്യസന്ധത കാണിക്കുന്ന തിങ്കള ബാലയക്കും  സാഷാ വിരുദ്ധതയാണ് ഏറ്റവും വിനയായി വരാന് പോകുന്നത്.


      മലയാളി ഹൌസ് എന്ന   ഈ പ്രോഗ്രാം  അശ്ലീല  പ്രയോഗങ്ങൾ  ഉണ്ട്. പക്ഷെ അത് പൊതിഞ്ഞു വെച്ച് രഹസ്യമായിയല്ല നടത്തുന്നത്.മാറുന്ന കാലത്ത് സ്ത്രീ സംബന്ധ വിഷയങ്ങളുടെ മാറുന്ന സങ്കല്പത്തെ ചോദ്യം ചെയ്യാനെങ്കിലും മുതിരുന്നുന്ടെന്നു പറയേണ്ടി വരും .ഇവിടെ  ഈ പ്രോഗ്രാമിനെതിരെ ആരോപണം ഉന്നയികുന്നവരുടെ ഉപരിപ്ലവമായ സ്ത്രീ സങ്കല്പമാണ് ഇതിലുടെ വെളിവാകുന്നത് എന്ന് പറയേണ്ടി വരും


     
.


    യാഥാര്തത്തില്  കേരളത്തില ഇപ്പോള് നില നില്കുന്ന മാധ്യമ മത്സരത്തിനു  സൂര്യ ചാനല കണ്ടെത്തിയ ഒരു എളുപ്പ വഴിയാണ് മലയാളി ഹൌസ് എന്നാ ഈ റിയാലിറ്റി ഷോ . മുമ്പും വലിയ മത്സരങ്ങള് നേരിടേണ്ട ഓണം, തുടങ്ങിയ ഫെസ്റിവല് സീസണുകളില് , മറ്റുള്ള ചാനലുകള് കഷ്ടപ്പെട്ട് ഓരോ പ്രോഗ്രാമുകള് ഡിസൈന് ചെയ്യുമ്പോള് സുര്യ ടി വി വെല്ലുവിളിച്ചു കൊണ്ട് ഒരു  സൂപ്പർ ഹിറ്റ് സിനിമയാണ് പ്രദര്ശിപ്പിക്കാറു. ഇപ്പോള് ന്യൂസ്‌ ചാനലുകള് റിയൽ റിയാലിറ്റി ഷോ കളുമായി വന്നിരിക്കുമ്പോള് സീരിയലുകളുക് നല്ല സമയമല്ല. മറ്റു ചാനലുകളുമായി മറ്റ്സരിക്കാതിരിക്കനു വയ്യല്ലോ ? അതിനുള്ള ബുദ്ധിയുള്ള ഉത്തരമാണ് ഇത്. ഇപ്പോള് കട്ടക്ക് നില്ക്കുന്ന റിയാലിറ്റി ഷോയും ആകും അധികം പരിശ്രമം ചാനലുകാരുടെ ഭാഗത്ത്‌ നിന്ന് വേണ്ട താനും . ഈ പരീക്ഷണം ഏറ്റ മട്ടാണ് .ഇതിന്റെ ചുവടു പിടിച്ചു മറ്റു പ്രമുഖ ചാനലുകളും ഈ പാത  പിന്തുടരുകയാണെങ്കില്  നമ്മുടെ സദാചാരം വീണ്ടും പരീക്ഷിക്ക പെടുകയും ഒരു പാട് വാര്പ്പ് മാതൃകകള് തകര്ന്നടിയുകയും ചെയ്യും .അതിനെ തടഞ്ഞു നിറുത്തുന്നതിനും മുറ വിളി കൂട്ടുന്നത്‌ മത സ്ഥാപനങ്ങളും കുടുംബ പ്രസ്ഥാനക്കാരും പിന്നെ മറ്റു വ്യവസ്ഥാപിത പ്രസ്ഥാന ക്കാരുമാണ് .